ബഹ്​റൈനിൽ ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 295 പേർക്ക്

മനാമ: ബഹ്​റൈനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്​ച 295 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇവരിൽ 181 പേർ വിദേശ തൊഴിലാളികളാണ്​. 113 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. പുതുതായി 40 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

നിലവിൽ 3330 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ അഞ്ച്​ പേരുടെ നില ഗുരുതരമാണ്​. 2192 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 
ചികിത്സയിൽ കഴിഞ്ഞ 80 വയസുള്ള സ്വദേശി മരിച്ചതോടെ ബഹ്​റൈനിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ഒമ്പതായി.

Tags:    
News Summary - Bahrain Covid Cases-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.