Posted On
date_range Updated On
date_range കളവ് കേസ്: നാല് പേര് പിടിയില്‍
മനാമ: സമാഹിജില്‍ നടന്ന കളവ് കേസില്‍ നാല് പ്രതികള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. പൊലീസുകാരെൻറ യൂനിഫോം മോഷ്ടിച്ച് അത് ധരിച്ചാണ് മോഷണം നടത്തിയത്. ഏഷ്യക്കാരായ തൊഴിലാളികളുടെ ജോലി സ്ഥലത്തെത്തിയ സംഘം തങ്ങള്‍ പൊലീസാണെന്ന് പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോവുകയും അജ്ഞാത സ്ഥലത്ത് വെച്ച് ഇവരുടെ കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകമായിരുന്നു.
പണം എടുത്ത ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പരാതി ലഭിച്ചയുടന്‍ നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികളെയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.