ചിത്രരചന മത്​സരം 29ന്​; ഒാൺലൈനിൽ പേര് രജിസ്​റ്റർ ചെയ്യാം

മനാമ: ഗൾഫ്​ മാധ്യമം ഏപ്രിൽ 12 ന്​ സംഘടിപ്പിക്കുന്ന ഹാർമോണിയസ്​ കേരളയുടെ വിളംബരമായി മാർച്ച്​ 29 ന്​ സനാബീസ്​ ലു ലു ഹൈപ്പർമാർക്കറ്റിൽ ചിത്രരചന മത്​സരം നടക്കും. ഇതി​​െൻറ പേര്​ ഒാൺലൈനായി രജിസ്​റ്റർ ചെയ്യാം. ലാസം: https://click4m.madhyamam.com/harm onious-kerala/painting.കാറ്റഗറികൾ താ​െഴ പറയുന്നു. ഒന്ന്​: പ്രായം അഞ്ച്​ മുതൽ ഒമ്പത്​ വയസ്​ പൂർത്തിയാകാത്തവർ വരെ. രണ്ട്​: ഒമ്പത്​ മുതൽ 12 വയസ്​ പൂർത്തിയാകാത്തവർവരെ. മൂന്ന്​: 12 മുതൽ 15 വയസ്​ പൂർത്തിയാകാത്തവർ വരെ. നാല്​: 15 മുതൽ 18 വയസ്​ തികയാത്തവർവരെ. കാറ്റഗറി ഒന്നിന്​ ചിത്രത്തിന്​ നിറം കൊടുക്കൽ മത്​സരമായിരിക്കും. ഇവർക്ക്​ ചിത്രമുള്ള പേപ്പർ മത്​സര സമയത്ത്​ നൽകും. മറ്റുള്ളവർക്ക്​ വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്​, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്​. കടലാസ്​ സംഘാടകർ നൽകും. വിജയികൾക്ക്​ ആകർഷണീയ സമ്മാനങ്ങൾ ലഭിക്കും.

ടിക്​​േടാക്ക്​ മത്​സരം: എൻട്രി ക്ഷണിച്ചു
മനാമ: ഏപ്രിൽ 12 ന്​ ഗൾഫ്​ മാധ്യമം ബഹ്​റൈനിൽ നടത്തുന്ന മൊഗാഷോ ‘ഹാർമോണിയസ്​ കേരള’യുടെ ഭാഗമായി ടിക്​ടോക്ക്​ മത്​സരം പ്രഖ്യാപിച്ചു. ഒരുമയുടെ ആഘോഷമായ ഹാർമോണിയസ്​ കേരളക്ക്​ ആശംസ അർപ്പിച്ചുകൊണ്ടുളള വിത്യസ്​തമായ അവതരണങ്ങളാണ്​ ക്ഷണിക്കുന്നത്​. എൻട്രി തയ്യാറാക്കി ‘ഹാർമോണിയസ്​ കേരള’ഫെയിസ്​ബുക്ക്​ ഇൻബോക്​സി ലേക്ക്​ ലിങ്ക്​ അയക്കുക. ഗൾഫ്​ മാധ്യമം ബഹ്​റൈനിൽ 20 വർഷം പൂർത്തിയാക്കുന്നതി​​െൻറ ഭാഗമായാണ്​ ‘ഹാർമോണിയസ്​ കേരള’മെഗാഷോ ഒരുക്കുന്നത്​. അതിരുകളില്ലാത്ത ഒരുമയുടെ ആഘോഷം എന്ന പ്രമേയത്തിലാണ്​ പരിപാടിക്ക്​ രൂപം നൽകിയിരിക്കുന്നത്​. മമ്മൂട്ടി, പി.ജയചന്ദ്ര​ൻ, മനോജ്​ കെ ജയൻ,മിഥുൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​, യുംന അജിൻ, ജോൽസ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പ​െങ്കടുക്കുന്നുണ്ട്​. വിജയികൾക്ക്​ ആകർഷമായ സമ്മാനങ്ങൾ നൽകും. ഏപ്രിൽ എട്ടാണ്​ എൻട്രി അയക്കേണ്ട അവസാന ദിനം. (https://web.facebook.com/harmoniouskerala/)

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.