മനാമ: മലയാളി പ്രവാസലോകം കാത്തിരുന്ന വാക്കത്തോൺ ഇന്ന് വൈകുന്നേരം മൂന്ന് മുതൽ വിമാനത്താവളത്തിന് അടുത്തു ള്ള ദോഹത്ത് അറാദ് പാർക്കിൽ നടക്കും. ഗൾഫ് മാധ്യമം ഏപ്രിൽ 12 ന് നടത്താൻ പോകുന്ന മെഗാഇൗവൻറ് ‘ഹാർമോണിയസ് ക േരള’യുടെ പ്രചാരണം കുറിച്ചാണ് വാക്കത്തോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി പരിപാടിയിൽ പെങ്കടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ ഒരുമയുടെ ആഘോഷ നടത്തത്തെ വിജയിപ്പിക്കാനുള്ള വിപ ുലമായ അണിയറ പ്രവർത്തനമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ബഹ്റൈനിലെ മലയാളി സംഘടനകളിൽ നിന്നും സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ് ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.
ചരിത്രത്തിൽ ഇടംതേടുമെന്ന് കരുതുന്ന വാക്കത്തോണിലൂടെ സൗഹൃദത്തിെൻറ പുതിയൊരു സന്ദേശം പവിഴദ്വീപിലെ മലയാളി സമൂഹത്തിൽ എഴുതിച്ചേർക്കപ്പെടും. പ്രളയകാലത്ത് കേരളത്തിൽ രൂപപ്പെട്ട സമാനതകളില്ലാത്ത െഎക്യത്തിെൻറ തുടർച്ചയായാണ് ഹാർമോണിയസ് കേരളയും ഒരുങ്ങുന്നത്. മലയാളിയുടെ വിശാല െഎക്യബോധത്തിനൊപ്പം, തങ്ങൾക്ക് ആതിഥ്യം അരുളുന്ന ബഹ്റൈൻ ജനതേയാടുള്ള െഎക്യദാർഡ്യവും ഇവിടെ ഉയരും. ഹാർമോണിയസ് കേരളയുടെ വിളംബരമായ വാക്കത്തോണിൽ അണിചേരുന്നവർ ഉദ്ഘോഷിക്കുന്നതും സ്നേഹപൂർവ്വമുള്ള ഒരുമയായിരിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. വലുപ്പ ചെറുപ്പങ്ങളില്ലാതെ, മറ്റ് വിത്യാസങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി അണിനിരന്നുക്കൊണ്ട് മാനവികതക്ക് അതിരുകളില്ലെന്നും മനസുകൾ സങ്കുചിതമാക്കപ്പെടരുതെന്നുമുള്ള പ്രഖ്യാപനം ഉണ്ടാകും. ഭീകരതക്കും വർഗീയതക്കും എതിരെ വിരൽചൂണ്ടിയും മനുഷ്യൻ കൂടപ്പിറപ്പുകളാണെന്നും അന്യോന്യം സ്നേഹിക്കുകയും സംരക്ഷിക്കപ്പെടുകയുമാണ് വേണ്ടതെന്നും പ്രതിഞ്ജയെടുക്കും.
മാവേലി നാട്ടിൽ കഴിഞ്ഞ ആ െഎക്യത്തിെൻറ ചരിതം വീണ്ടും യാഥാർഥ്യമാക്കാൻ കഴിഞ്ഞ കേരളത്തിന് ഇനിയും മാനവ െഎക്യത്തിെൻറ ഉണർത്തലുകൾക്ക് സാക്ഷിയാകാൻ കഴിയുമെന്ന പ്രതീക്ഷയും വാക്കത്തോണിൽ പെങ്കടുക്കുന്നവർ ഏറ്റുചൊല്ലും. ബഹ്റൈൻ വിമാനത്താവളത്തിന് അടുത്തുള്ള ദോഹത്ത് അറാദ് പാർക്കിൽ വൈകുന്നേരം മൂന്ന് മുതലാണ് പരിപാടികൾ ആരംഭിക്കുക. പാർക്കിലെ ട്രാക്കിന് അടുത്തായി സജ്ജീകരിച്ച കൗണ്ടറുകളിലായി സജ്ജീകരിച്ച രജിസ്ട്രേഷൻ കൗണ്ടറുകളിൽ എത്തി റിപ്പോർട്ട് ചെയ്യാവുന്നതാണ്. തുടർന്ന് ഇവിടെ നിന്ന് ലഭിക്കുന്ന കൂപ്പണുമായി മെഡിക്കൽ പരിശോധന കൗണ്ടറിലെത്തി സേവനം സ്വീകരിക്കാം. തുടർന്ന് വാക്കത്തോൺ വോളണ്ടിയർമാരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ട്രാക്കിൽ അണിനിരക്കാവുന്നതാണ്. വൈകുന്നേരം നാലിന് കൂട്ടനടത്തം മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ ഗാസി അബ്ദുല്ലസീസ് അൽ മുർബാത്തി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ കൗൺസിൽ അംഗം ബാസിം അബ്ദുല്ല അൽ മജ്ദമി ആശംസ നേരും.
തുടർന്ന് കൂട്ടനടത്തം ആരംഭിക്കും. അറാദ് പാർക്കിലെ ട്രാക്കിൽ മൂന്ന് കിലോമീറ്റർ ദൈർഥ്യമുള്ള ഒരു റൗണ്ട് പൂർത്തിയാക്കുന്നതോടെ വാക്കത്തോൺ സമാപിക്കും. പരിപാടിയിൽ പെങ്കടുക്കാൻ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാക്കത്തോണിൽ പെങ്കടുക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സൗഹൃദവും െഎക്യവും ദൃഡപ്പെടുത്താനുള്ള വേദി കൂടിയാണ് വാക്കത്തോൺ എന്നാണ് വിവിധ പ്രവാസി സംഘടനകളുടെ വിലയിരുത്തലും. ബഹ്റൈൻ കേരളീയ സമാജം, പ്രതിഭ ബഹ്റൈൻ, ഒ.െഎ.സി.സി, കെ.എം.സി.സി, കെ.സി.എ, എസ്.എൻ.സി.എസ്, ബ്ലഡ് െഡാണേഷൻ കേരള, ഫാർമസിസ്റ്റ് അസോസിയേഷൻ കേരള, എം.എം.എം.ഇ ബഹ്റൈൻ ചാപ്റ്ററിെൻറ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങൾ, യാത്രാസമിതി, ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’, മാറ്റ് ബഹ്റൈൻ, വെളിച്ചം വെളിയേങ്കാട്, തണൽ, വടകര സഹൃദയവേദി, ഫ്രൻറ്സ് ബഹ്റൈൻ, കുടുംബസഹൃദയ വേദി,ഹോപ്പ് ബഹ്റൈൻ തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.