ബഹ്‌റൈൻ ചേംബർ തെരഞ്ഞെടുപ്പ്; ചരിത്ര വിജയം നേടിയ ബോബ് താക്കറെയെ ബി.എം.ബി.എഫ് ആദരിച്ചു
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ബോബ് താക്കറെ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ഭാരവാഹികളും അംഗങ്ങളും ചേർന്ന് അദ്ദേഹത്തിൻ്റെ വസതിയിൽ ആദരിച്ചു.
ബഹ്‌റൈൻ ചേംബറിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ബഹ്‌റൈൻ പൗരനായ ഒരു ഇന്ത്യൻ വംശജൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുന്നതും ഭരണസമിതിയിൽ അംഗമാകുന്നതും. തന്നെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബി.എം.ബി.എഫ് പ്രവർത്തനങ്ങളോടുള്ള പ്രത്യേക നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. തനിക്ക് ലഭിച്ച അംഗീകാരത്തിന് മറുപടിയായി, ബഹ്‌റൈൻ നൽകുന്ന സ്വാതന്ത്ര്യത്തിനും നന്മകൾക്കും ബഹ്‌റൈൻ രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ ഭരണകൂടത്തിനും ചേംബറിനും ബോബ് താക്കർ പ്രത്യേകം നന്ദി അറിയിച്ചു.
ബി.എം.ബി.എഫ് ഭാരവാഹികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, റിയാസ് ബാങ്കോക്ക്, മജീദ് തണൽ, നിസാർ ഗോൾഡ് സിറ്റി, കണ്ണൻ, ജോജിൻ ജോർജ് മാത്യു, സമീർ പൊട്ടാചോല, നാസർ ടെക്സിം, റാഷിദ് കണ്ണങ്കോട്ട്, കാസിം പാടത്തകായിൽ, സലീം നമ്പ്ര, സൈനൽ ഫ്രീഡം, നൗശാദ് പൂനൂർ, അഷ്റഫ് നരിക്കോടൻ, അസീബ്, ഉസ്മാൻ ടിപ്ടോപ്, ഡോ. ശ്രീജിത്ത്, ഫാരിസ്, ജലീൽ അബ്ദുല്ല, ആരിഫ്, ഷാഫി, ഹുസൈൻ വയനാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വീകരണ ചടങ്ങിൽ ബി.എം.ബി.എഫ് അംഗങ്ങളെ സ്വീകരിക്കാൻ ദിലീപ് സി. താക്കർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.