????????????? ????????? ???? ????? ????????? ???? ???????? ????????????? ???????? ?????????? ????????? ??????

മനാമക്കും മുഹറഖിനുമിടയിലുള്ള തീര പ്രദേശങ്ങളും നടപ്പാതകളും സൗന്ദര്യവത്​ക്കരിക്കും

മനാമ: മനാമക്കും മുഹറഖിനുമിടയിലുള്ള തീര പ്രദേശങ്ങളും നടപ്പാതകളും സംരക്ഷിക്കാനും കൂടുതല്‍ സൗന്ദര്യവല്‍ക്കരി ക്കാനും മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സിവില്‍ ഏവിയേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ട്രാവല്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം ബഹ്റൈന്‍ ടൂറിസം ആൻറ്​ എക്സിബിഷന്‍ അതോറിറ്റിക്ക് കൈമാറാനാണ് ഇതനുസരിച്ച് തീരുമാനം. നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിനും ലൈസന്‍സിങ്ങി​​െൻറ ഇരട്ട രൂപം ഒഴിവാക്കുന്നതിനും ഇത് വഴിയൊരുക്കും. നിലവില്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നത്. നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റമൊന്നും വരുത്താതെയാണ് ലൈസന്‍സിങ് അതോറിറ്റിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സിന് പുതുതായി ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടം നടപ്പാക്കുന്നതിന് നിയമപരമായ അംഗീകാരം നല്‍കാന്‍ കാബിനറ്റ് തീരുമാനിച്ചു. ഏഴ് നിയമങ്ങള്‍ക്കാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അംഗീകാരം നല്‍കിയിട്ടുള്ളത്.

ഇന്‍ഷുറന്‍സ് നിയമം നടപ്പാക്കാനുള്ള മന്ത്രി, ആരോഗ്യ ഇന്‍ഷുറന്‍സ് ഫണ്ടിന് പ്രത്യേക സമിതി രൂപവത്കരണം, സര്‍ക്കാറിന് കീഴിലുള്ള ചില ആരോഗ്യ സ്ഥാപനങ്ങളെ പദ്ധതിയില്‍ നിന്നും മന്ത്രാലയത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി സെക്രട്ടേറിയറ്റ് കൗണ്‍സില്‍ രൂപവത്കരണം, ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ രൂപവത്കരണം, ആരോഗ്യ ഇന്‍ഷുറന്‍സി​​െൻറ ഘട്ടം ഘട്ടമായ നടപ്പാക്കല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ആശുപത്രികളുടെയും ഹെൽത്ത്​ സ​െൻററുകളുടെയും പ്രവര്‍ത്തനം എന്നിവയാണ് നിയമത്തില്‍ പെടുന്നത്. അന്താരാഷ്​ട്ര കരാറുകളില്‍ ഇലക്ട്രോണിക് സന്ദേശം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ബഹ്റൈനും യു.എന്നുമായി സഹകരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നാല് അന്താരാഷ്​ട്ര കരാറുകളിലും വ്യവസ്ഥകളിലും ബഹ്റൈന്‍ ഒപ്പുവെക്കുന്നതിനും അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം സഭയില്‍ സമര്‍പ്പിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.