ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തെ വിലമതിക്കുന്നു -പ്രധാനമന്ത്രി

മനാമ: ജനങ്ങള്‍ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹത്തെ ഏറെ വിലമതിക്കുന്നതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന ്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ത​​​െൻറ ആരോഗ്യാവസ്ഥയില്‍ സന്തോഷം പ്രകടിപ്പിച്ച് രാജ്യത്തി​​​െൻറ വിവി ധ ഭാഗങ്ങളില്‍ നടത്തിയ സംഗമങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്നേഹ പ്രകടനങ്ങള്‍ ത​​​െൻറ ഹൃദയത്തിന് ആനന്ദവും സന്തോഷവും പകര്‍ന്നിട്ടുണ്ട്. ജന ഹൃദയങ്ങളില്‍ നിറഞ്ഞൊഴുകുന്ന സ്നേഹം രാജ്യത്തിന് കരുത്ത് നല്‍കുന്നതും ഒരുമിപ്പിക്കുന്ന കണ്ണിയുമാണ്. രാജ്യത്തിനും ജനങ്ങള്‍ക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഇത് തനിക്ക് ആവേശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി അതി​​​െൻറ ഭരണാധികാരികളോടൊപ്പം നില്‍ക്കുന്നത് പ്രതാപവും സമാധാനവും നല്‍കുന്ന കാര്യമാണ്. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണ സാരഥ്യത്തിൽ ബഹ്​റൈൻ കൈവരിച്ച പുരോഗതിയും വളർച്ചയും നിലനിർത്താൻ ജാഗ്രതതോടെ നിലകൊള്ളണമെന്നും അദ്ദേഹം ഉണർത്തി. രാജ്യത്തോടുള്ള കൂറ് ജനങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും അവരിലൊരാളായി നിലകൊണ്ട്​ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.