ഫെബ്രുവരി പിറന്നാൾ ദിനമുള്ള കുട്ടികൾക്ക് പ്രത്യേക ആഘോഷവുമായി ‘നിയാർക്ക്​’

മനാമ: നെസ്​റ്റ്​ ഇൻറർനാഷണൽ അക്കാഡമി ആൻഡ്‌ റിസേർച് സ​​െൻറർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ നാലാം വർഷത്തിലേക്ക് പ ്രവേശിച്ചതി​​​െൻറ ഭാഗമായി ഫെബ്രുവരി എട്ടിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രൊഫ: ഗോപിനാഥ് മുതുകാട് എംക്യൂബ് ക്ല ാസ്​ നടത്തും. ഇതി​​​െൻറ ഭാഗമായി ഫെബ്രുവരി മാസം പിറന്നാൾ ദിനമുള്ള മുഴുവൻ കുട്ടികൾക്കുമായി പ്രത്യേക കേക്ക് കട്ടിംഗ് ആഘോഷം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് എന്ന കൂട്ടായ്​മ, എംക്യൂബ് പ്രചാരണത്തിനായി നടത്തുന്ന ക്യൂട്ട് കിഡ്‌ ഫോട്ടോ കണ്ടസ്​റ്റ്​ ഓൺലൈൻ മത്സരത്തിൽ വിജയികളാകുന്നവർക്ക്‌ അന്നേ ദിവസം സമ്മാനങ്ങൾ നൽകുന്നുണ്ട്.

തികച്ചും സൗജന്യമായ എംക്യൂബ് പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പിറന്നാൾ കേക്ക് ആഘോഷത്തിൽ പങ്കെടുക്കുവാൻ 33750999, ‭39853118‬, ‭33049498‬ എന്നീ വാട്​സാപ് നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ പരിപാടിയുടെ വിജയത്തിനായി സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ ജനപ്രതിനിധികളുടെ വിപുലമായ ഒരു യോഗം ശനിയാഴ്ച രാത്രി എട്ടിന്​ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.