ഫ്രൻറ്​സ്​ മലയാളം പാഠശാലക്ക്​ തുടക്കമായി

മനാമ: ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ വെസ്​റ്റ്​ റിഫയിലെ ദിശ സ​​െൻററില്‍ സംഘടിപ്പിക്കുന്ന മലയാളം പാഠശാല ബഹ ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു ഉദ്ഘാടനം ചെയ്​തു. കേരള സര്‍ക്കാറി​​​െൻറ സാംസ്​കാരിക വകുപ്പിന ു കീഴിലുള്ള മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററി​​​െൻറ സഹകരണത്തോടെയാണ്​ പാഠശാല നടത്തുന്നത്​. ഫ്ര ൻറ്​സ്​ വിദ്യാഭ്യാസ വിഭാഗം തലവന്‍ എ.എം ഷാനവാസ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മലയാളം മിഷന്‍ പരിശീലകൻ സുധി പുത്തന്‍വേലിക്കര പാഠ്യപദ്ധതി വിശദീകരിച്ചു.

ബിജു എം. സതീഷ് (കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി), റഫീഖ് അബ്​ദുല്ല (സാമൂഹിക പ്രവര്‍ത്തകന്‍), ബൈന നാരായണന്‍ (എഴുത്തുകാരി), എം. എം.സുബൈര്‍ (ജനറല്‍ സെക്രട്ടറി, ഫ്രൻറ്​സ്​) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാജിദ് നരിക്കുനി, നന്ദകുമാർ എന്നിവർ സന്നിഹിതരായിരുന്നു. നജ്​ദ റഫീഖ് കവിതാലാപനം നടത്തി. പി.എം.അഷ്റഫ് സ്വാഗതവും അബ്​ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. അഹ്​മദ് റഫീഖ്, ഷൗക്കത്തലി, വി.കെ.റിയാസ്, മജീദ് തണല്‍, സഈദ റഫീഖ്, ഫസലുറഹ്​മാൻ പൊന്നാനി, ഇല്യാസ് ശാന്തപുരം, ലുലു അബ്​ദുൽഹഖ്, ബുഷ്റ അശ്റഫ്, അബ്​ദുൽ അസീസ്, ഫാത്തിമ സ്വാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.