മനാമ: ബഹ്റൈ​​​െൻറ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റ്​ അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ്​ പൊടിക്കാറ്റ് ​ ഇരച്ചെത്തിയത്. ഇത്​ സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡിൽ കാഴ്​ച വളരെ കുറവായിരുന്നു. ബഹ്​റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ്​ മന്ത്രാലയം രാജ്യത്ത്​ ശക്തിയേറിയ വടക്കുപടിഞ്ഞാറൻ കാറ്റുണ്ടാകുമെന്ന്​ ഇന്നലെ കാലത്ത്​ തന്നെ ട്വീറ്റ്​ ചെയ്​തിരുന്നു. പൊടിക്കാറ്റുണ്ടാകുമെന്നും അറിയിപ്പുണ്ടായി. തുടർന്ന്​ മുന്നറിയിപ്പുമായി ഗതാഗത ഡയറക്​ടറേറ്റും കോസ്​റ്റ്​ ഗാർഡും രംഗത്തെത്തി.

ഷോപ്പ്​ ബഹ്​റൈ​​​െൻറ ഭാഗമായി സഖീറിലെ ഇൻറർനാഷനൽ സർക്യൂട്ടിൽ തുടങ്ങാനിരുന്ന ‘ഫെസ്​റ്റിവൽ സിറ്റി’യു​ടെ ഉദ്​ഘാടനം ഇന്നലെ മോശം കാലാവസ്​ഥയെ തുടർന്ന്​ മാറ്റി. ഇന്നലെ വൈകീട്ട്​ നാലുമണിക്കായിരുന്നു ഉദ്​ഘാടനം തീരുമാനിച്ചിരുന്നത്​. ​ഷോപ്പ്​ ബഹ്​റൈ​​​െൻറ അഞ്ചാമത്​ എഡിഷൻ ജനുവരി ഒന്നിനാണ്​ തുടങ്ങിയത്​. ഇത്​ ഫെബ്രുവരി രണ്ടുവരെ നീളും. അതിനിടെ, ഇന്നലെ കോഴിക്കോട്​ നിന്ന്​ വന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിന്​ ഷെഡ്യൂൾ സമയമായ ഉച്ച 1.20ന്​ ബഹ്​റൈനിൽ ഇറങ്ങാനായില്ല. കനത്ത പൊടിക്കാറ്റുമൂലം വിമാനം ദോഹയിലേക്ക്​ തിരിച്ചുവിടേണ്ടി വന്നു. തുടർന്ന്​ ഉച്ച കഴിഞ്ഞ്​ 3.49നാണ്​ വിമാനം ഇറങ്ങിയത്​. പിന്നീട്​ ഒരു മണിക്കൂറിന്​ ശേഷം തിരിച്ചുപോയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.