ജലം, വൈദ്യുതി മന്ത്രാലയം ചലനശേഷി നഷ്​ടമായ കുട്ടികൾക്കായി കൂട്ടായ്​മ നടത്തി

മനാമ: ജലം, വൈദ്യുതി മന്ത്രാലയം, ബഹ്​റൈൻ ഇൻറർനാഷണൽ സ​​െൻറർ ഫോർ ഇൻറർനാഷണൽ മൊബൈലിറ്റിയുടെ സഹകരണത്തോടെ ചലനശേഷി നഷ്​ടമായ കുട്ടികൾക്കായി പ്രത്യേക കൂട്ടായ്​മ സംഘടിപ്പിച്ചു. ജലം, വൈദ്യുതി മന്ത്രാലയത്തിലെ ചീഫ്​ എക്​സിക്യൂട്ടീവ്​ ശൈഖ്​ നവാഫ്​ ബിൻ ഇ​ബ്രാഹീം ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ്​ വിത്യസ്​ത വിഭാഗങ്ങളിൽ നിന്നുളള കുട്ടികൾക്കായി പരിപാടി നടന്നത്​. ശാരീരിക വൈകല്ല്യം പേറുന്നവരും സമൂഹത്തി​​​െൻറ ഭാഗമാണ്​ അവർ പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന സന്ദേശമുയർത്തിയാണ്​ കൂട്ടായ്​മ നടന്നത്​. ജലം,വൈദ്യുതി കസ്​റ്റമർകെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്​ ആവശ്യമായ നടപടി ക്രമങ്ങളെ കുറിച്ചും പരിശീലിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.