കേരളത്തിന് കൈത്താങ്ങുമായി ആരോഗ്യ മന്ത്രാലയം ജീവനക്കാർ

മനാമ: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാർ സ്വരൂപിച്ച 5,50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. ബഹ്​റൈനിൽ ജോലി ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിലെ മലയാളി നഴ്‌സുമാർ, ആരോഗ്യ വിഭാഗത്തിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് ഈയൊരു സംഖ്യ സ്വരൂപിച്ചത്. തുക ബി.എഫ്.സിയുടെ ശാഖ വഴി ദുരിതാശ്വാസ നിധിയുടെ ഫണ്ടിലേക്ക് നേരിട്ട് അയക്കുകയായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.