മലയാളി തൊഴിലന്വേഷകർക്കായി ബി.കെ.എസ് ജോബ് സെൽ

മനാമ: ബഹ്‌റൈൻ കേരളീയസമാജം ജോബ് സെൽ ബി കെ എസ്‌ ടോസ്റ്റ്‌ മാസ്​റ്റേഴ്​സസുമായി സഹകരിച്ച്‌ തൊഴിൽ അന്വേഷകർക്കായി ഇൻറർവ്യൂ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. നാളെ രാത്രി 8.30 ന്​ ബാബുരാജ്‌ ഹാളിൽ കേരളീയ സമാജം ടോസ്റ്റ്‌ മാസ്​റ്റർ ക്ലബ്‌ മുൻ പ്രസിഡൻറ്​ വിബീഷ്‌ ലക്ഷ്​മണൻ പരിശീലന പരിപാടിക്ക്‌ നേതൃത്വം നൽകും. സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും പങ്കെടുക്കാം.

രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും ജോബ്‌ സെൽ കൺ വീനർ സുനിൽ തോമസുമായി 32232491 ബന്ധപ്പെടണം. തൊഴിൽ അന്വേഷകർ ജോബ് സെൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയിൽ ഐഡിയിൽ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാൽ ജോബ് സെൽ അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച്‌ ഉദ്യോഗാർഥികളുടെ ബയോഡാറ്റ ആവശ്യമുള്ള സ്‌ഥാപനങ്ങളിലേയ്ക്ക് കൈമാറും. സമാജം ഇതിൽ ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.