മൂല്യം ഇടിയൽ തുടരുന്നു; ഒരു ദിനാറിന് 192 രൂപയിലേക്ക്​

മനാമ: ഇന്ത്യൻ രൂപയുടെ മൂല്ല്യം ഇടിയുന്നത്​ തുടരുന്ന സാഹചര്യത്തിൽ ഒരു ബഹ്​റൈൻ ദിനാറിന്​ 192 ഇന്ത്യൻ രൂപയിലേക്ക്​ എത്തി. അടുത്തകാലത്തായുള്ള ഏറ്റവും ഉയർന്ന വിനിമയ നിരക്കാണിത്​. മണി ട്രാൻസ്​ഫർ എക്​സ്​ചേഞ്ചുകളിൽ പണം അയക്കാൻ ഇന്ത്യൻ പ്രവാസികളുടെ തിരക്ക്​ തുടരുകയാണ്​. വിവിധ എക്​സ്​​േചഞ്ചുകളിൽ വിനിമയ നിരക്കിൽ നേരിയ വിത്യാസങ്ങളുണ്ട്​. ചിലർ 191.80 ഉം മറ്റുചിലർ 192 ഉം നൽകുന്നുണ്ട്​. ഒരാഴ്​ച മുമ്പ്​ ഒരു ദിനാറിന്​ 189.75 മുതൽ 190.17 എന്നിങ്ങനെയായിരുന്നു വിവിധ എക്​സ്​ചേഞ്ചുകളിലെ നിരക്ക്​. ഇനിയും വിനിമയ നിരക്കിൽ വിത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്​ ചൂണ്ടിക്കാട്ട​പ്പെടുന്നു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.