മനാമ: ബഹ്റൈൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) ജി.സി.സിയിലെ മികച്ച ദേശസാത്കൃത സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു. അബൂദബിയിൽ നടന്ന ജി.സി.സി തല എച്ച്. ആർ ഉച്ചകോടിയിലാണ് ഇൗ അംഗീകാരം ലഭിച്ചത്. പരിപാടിയിൽ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന 250 ഒാളം എച്ച്.ആർ വിദഗ്ധർ പെങ്കടുത്തു. ജി.സി.സി പൊതുമേഖല സ്ഥാപനങ്ങളിൽ മനുഷ്യവിഭവശേഷിയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്ന പ്രധാന സമ്മേളനങ്ങളിൽ ഒന്നാണിത്. പുതുമയാർന്ന പദ്ധതികൾ അവതരിപ്പിച്ചതും സ്വദേശികളെ നിയമിച്ചതും ടെലികോം വ്യവസായ രംഗത്തെ പുരോഗതികൾക്കനുസൃതമായി നയങ്ങൾ ആസൂത്രണം ചെയ്തതുമാണ് ബഹ്റൈൻ ട്രാക്ക് അംഗീകാരം ലഭിക്കാനുള്ള കാരണമായത്. അവാർഡ് ലഭിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ഇത് കഴിവുള്ള സ്വദേശി പൗരൻമാർക്ക് കൂടുതൽ അംഗീകാരങ്ങളും അവസരങ്ങളും നൽകാനുള്ള ട്രായുടെ നിശ്ചയ ദാർഡ്യത്തിന് കരുത്തു പകരുമെന്നും ട്രാ ഡയർക്ടർ ഫൈസൽ അൽ ജലാഹ്മ അവാർഡ് സ്വീകരിച്ച് പറഞ്ഞു. ഗൾഫിലുടനീളമുള്ള മികച്ച സ്ഥാപനങ്ങളെ മറികടന്നാണ് ട്രാക്ക് അംഗീകാരം ലഭിച്ചത്. ബഹ്റൈൻ ദേശീയ നേതൃത്വത്തിെൻറ നയം നടപ്പാക്കുകയാണ് ട്രാ ചെയ്തിട്ടുള്ളത്.സ്വദേശികളുടെ കഴിവിലും മികവിലും തികഞ്ഞ വിശ്വാസമാണ് ഭരണനേതൃത്വത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹ്യൂമൺ റിസോഴ്സ് രംഗത്തെ വിദഗ്ധ പാനൽ ആണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. 2012 മുതൽ തൊഴിൽ നയത്തിലുണ്ടായ മാറ്റം ട്രായിലെ സ്വദേശി പ്രാതിനിധ്യത്തെ കരുത്തുറ്റതാക്കിയിട്ടുണ്ട്. 2012ൽ ട്രായിൽ 70ശതമാനവും വിദേശികളായിരുന്നു.നിർണായക സ്ഥാനങ്ങളെല്ലാം വഹിച്ചത് പ്രവാസികളായിരുന്നു. എന്നാൽ ഇന്ന് 80 ശതമാനം തസ്തികകളിലും സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.