Posted On
date_range Updated On
date_range കിഴങ്ങ് ചാക്കിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമം; ആറുപേർ പിടിയിൽ
മനാമ: കിഴങ്ങ് ചാക്കിനിടയിൽ മയക്കുമരുന്ന് ഒളിച്ചു കടത്താനുള്ള ശ്രമം നിഷ്ഫലമാക്കി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നും കിഴങ്ങ് നിറച്ചെത്തിയ കണ്ടെയ്നറിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് കസ്റ്റംസ് പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. 33 കിലോ തൂക്കം വരുന്ന ഹഷീഷും ചരസ്സുമാണുണ്ടായിരുന്നത്. ഇതിന് ഏകദേശം ഏഴ് ലക്ഷം ദിനാർ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറ് പേർ പിടിയിലായിട്ടുണ്ട്. ആറു പേരും കണ്ടെയ്നർ വന്ന നാട്ടിൽ നിന്നുള്ളവരാണ്. രാജ്യത്തിന് പുറത്തുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.