????????????? ???????? ???? ??? ????? ?? ???? ??.????.??????? ???????? ??????, ??.????.?????? ??? ??????? ????????????? ?????? ?????????????? ???????????????? ?????? ???????? ????? ??.???????, ????? ?????? ???????? ???? ?????????? ???????? ??? ?????? ????????????????.

സൈനിക^പ്രതിരോധ രംഗത്ത്​ യു.എസുമായി നിർണായക ബന്ധം –പ്രധാനമന്ത്രി

മനാമ: സൈനിക^പ്രതിരോധ രംഗത്ത്​ ബഹ്​റൈന്​ യു.എസുമായി നിർണായക ബന്ധമാണുള്ളതെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും ദീർഘനാളത്തെ ചരി​ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ്​.അംബാസഡർ വില്ല്യം റീബക്​, യു. എസ്​.​നാവിക സേന സെൻട്രൽ കമാൻറി​​െൻറയും അഞ്ചാം കപ്പൽ പടയുടെയും സ്​ഥാനമൊഴിയുന്ന കമാൻറർ അഡ്​മിറൽ കിവെൻ എം.ഡോണിഗൻ എന്നിവരെ റിഫ പാലസിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കമാൻറർ അഡ്​മിറൽ ജോൺ അക്വിലിനോയെ ഇരുവരും പ്രധാനമന്ത്രിക്ക്​ പരിചയപ്പെടുത്തി. അന്താരാഷ്​ട്ര തലത്തിൽ വികസനവും സമാധാനാവും ഉറപ്പാക്കാനായി വിവിധ രാജ്യങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതുണ്ടെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ബഹ്​റൈൻ^യു.എസ്​ ബന്ധം പരസ്​പര ബഹുമാനത്തി​​െൻറയും സഹകരണത്തി​​െൻറയും അടിസ്​ഥാനത്തിലാണ്​ വികസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടെയും താൽപര്യം മുൻനിർത്തി സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ട്​. മേഖലയുടെ സുരക്ഷക്കായി യു.എസ്​. നാവിക സേന നിർണായക സേവനമാണ്​ നടത്തുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു.
Tags:    
News Summary - army defence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.