ദേവ്ജി-ബി.കെ.എസ് കലോത്സവം ഫിനാലെ നാളെ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2024ന്റെ ഫിനാലെ മെയ് ഒന്നിന് ബി.കെ.എസ് ഡയമണ്ട് ജൂബിലി നടക്കും.

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. കേരള നിയമസഭാംഗം പ്രമോദ് നാരായണൻ, ദേവ്ജി ഗ്രൂപ് ഓഫ് കമ്പനീസ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവർ മറ്റു അതിഥികളായിരിക്കും.

തിരഞ്ഞെടുത്ത ഗ്രൂപ് ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം മറ്റു കലാപരിപാടികൾ എന്നിവ പരിപാടി വർണാഭമാക്കും. 

Tags:    
News Summary - Devji-BKS Kalatsavam finale tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.