അണ്ണൈ തമിഴ്​ മൺറം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം

തൊഴിലാളികൾക്കൊപ്പം അണ്ണൈ തമിഴ്​ മൺറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മനാമ: അണ്ണൈ തമിഴ്​ മൺറത്തി​െന്‍റ ആഭിമുഖ്യത്തിൽ അസ്കറിലെ ലേബർ ക്യാമ്പിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തൊഴിലാളികൾക്ക്​ പഴങ്ങളും ഉച്ചഭക്ഷണവും നൽകി. പ്രസിഡന്‍റ്​ ജി.കെ സെന്തിൽ ​ആത്​മഹത്യാ പ്രവണതക്കെതിരായ ബോധവത്​കരണ സന്ദേശം നൽകി. മദ്യം, മയക്കുമരുന്ന്​ എന്നിവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച്​ ജനറൽ സെക്രട്ടറി താമര കണ്ണൻ സംസാരിച്ചു. പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ അണ്ണൈ തമിഴ്​ മൺറം സോഷ്യൽ വെൽഫെയർ സെക്രട്ടറി അരുൺ രാമലിംഗം, മറ്റ്​ എക്സിക്യൂട്ടീവ്​ അംഗങ്ങൾ എന്നിവരെ ആദരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.