കൃത്യമായ അറിയിപ്പുകൾ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം

മനാമ: അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം. ഫോൺ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം അർദ്ധരാത്രിക്ക് ശേഷം വരുന്ന അടിയന്തര സന്ദേശങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കാതെ വരികയോ, സന്ദേശങ്ങൾ ലഭിക്കാൻ വൈകുകയോ ചെയ്തേക്കാം.

ഇതൊഴിവാക്കാൻ ഉപയോക്താക്കൾ ഫോണിലെ സെറ്റിംഗ്‌സ് ആപ്പ് തുറന്ന് സിസ്റ്റം എന്ന ഓപ്ഷനിൽ പോയി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. അപ്‌ഡേറ്റുകൾ ലഭ്യമാണെങ്കിൽ നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യണം.

അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ സംവിധാനങ്ങളുടെ ഭാഗമായാണിത്.

മൊബൈൽ ഫോണുകളിലെ സോഫ്റ്റ്‌വെയർ കാലാനുസൃതമായി പുതുക്കുന്നത് വഴി അടിയന്തര സന്ദേശങ്ങൾ മുടങ്ങാതെ കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കും.

Tags:    
News Summary - Android phone software needs to be updated to get accurate notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.