മൈമൂന
Posted On
date_range Updated On
date_range ഉംറ കഴിഞ്ഞ് മടങ്ങിയ വയോധിക വിമാനത്തിൽ നിര്യാതയായി
മനാമ: ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന വയോധിക യാത്രാമധ്യേ നിര്യാതയായി. ജിദ്ദയിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരി കോട്ടയം വൈക്കം സ്വദേശിനി മൈമൂനയാണ് (66)മരിച്ചത്. വിമാനം ബഹ്റൈനിലെത്തുന്നതിനുമുമ്പാണ് മരിച്ചത്. തുടർന്ന് മൃതദേഹം ബഹ്റൈൻ വിമാനത്താവളത്തിലിറക്കുകയും സൽമാനിയ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. ഗ്രൂപ് വഴിയാണ് ഉംറക്ക് പോയത്. വൈക്കം മറവൻതുരുത്ത് തോപ്പിൽപറമ്പിൽ സലീമിന്റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.