അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, പോസിറ്റിവ് വിങ്സ് അധികൃതരും
മനാമ: ബഹ്റൈനിലെ ആരോഗ്യരംഗത്ത് 123 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്), സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘പോസിറ്റിവ് വിങ്സ്’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിക്കുന്നു.
ആശുപത്രിയുടെ ചുവരുകൾക്ക് പുറത്തേക്ക് സേവനങ്ങൾ എത്തിക്കാനും അർഹരായവരിലേക്ക് സഹായമെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നൂറ്റാണ്ടിലേറെയായി ബഹ്റൈനിലെ ജനങ്ങളെ പരിചരിക്കുന്ന സ്ഥാപനമാണ് എ.എം.എച്ചെന്ന് കോർപറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു. പോസിറ്റീവ് വിങ്സുമായുള്ള സഹകരണം, ഏറ്റവും ആവശ്യമുള്ളവരിലേക്ക് കാരുണ്യപൂർവമായ ആരോഗ്യസേവനങ്ങൾ എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സന്നദ്ധപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഞങ്ങളുടെ ഔട്ട്റീച്ച് പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗ്രൂപ് സി.ഇ.ഒ, ജൂലിയ ടൊവി പറഞ്ഞു.
തലമുറകളായി ബഹ്റൈനെ സേവിക്കുന്ന എ.എം.എച്ചുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് പോസിറ്റീവ് വിങ്സ് അധികാരി അബ്ദുല്ല ഈദ് അൽ മർഹിയും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.