മനാമ മുനിസിപ്പാലിറ്റി സന്ദർശനത്തിനെത്തിയ ബഹ്റൈനിലെ വിദേശ അംബാസഡർമാർ
മനാമ: ബഹ്റൈനിലെ വിദേശ നയതന്ത്ര പ്രതിനിധികൾക്കായി വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ഓറിയന്റേഷൻ പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ മനാമ മുനിസിപ്പാലിറ്റി കെട്ടിടം സന്ദർശിച്ചു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ ആൽ മുബാറക് നയതന്ത്ര പ്രതിനിധികളെ സ്വീകരിച്ചു. ബഹ്റൈനിലെ മുനിസിപ്പൽ ഭരണത്തിന്റെ ചരിത്രവും വികസനവും വിവരിക്കുന്ന പ്രദർശനം അംബാസഡർമാർ സന്ദർശിച്ചു.
രാജ്യത്തിന്റെ സമഗ്ര വികസന അജണ്ടയ്ക്ക് അനുസൃതമായി മുനിസിപ്പൽ സേവനങ്ങൾ ആധുനികീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശങ്ങൾ ഇതിനു കരുത്ത് പകരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ പുനരുദ്ധാരണം രാജ്യത്തിന്റെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.