മനാമ: അൽ ഹിലാൽ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ പുതിയ ശാഖ സൽമാബാദിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം ബഹ്റൈൻ ആരോഗ്യമന്ത്രി ഫായിഖ ബിൻത് സഇൗദ് അസ്സാലിഹ് ഉദ്ഘാടനം നിർവഹിക്കും. ഒമാൻ,ഖത്തർ,കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ‘ബദർ അൽ സമ’ ആശുപത്രികളുടെയും പോളിക്ലിനിക്കുകളുടെയും ഭാഗമായ ബഹ്റൈനിലെ ‘അൽ ഹിലാൽ’ ഹെൽത്ത് സെൻററുകൾ ഇന്ന് ജനകീയ സ്ഥാപനങ്ങളായി മാറിയതായും അവർ പറഞ്ഞു.
സൽമാബാദിലെ മെഡിക്കൽ സെൻററിൽ അത്യന്താധുനിക ഉപകരണങ്ങളും ചികിത്സ സംവിധാനങ്ങളും സവിശേഷതയാണ്. ഇേൻറർണൽ മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽമോളജി, ഒബ്സെർടിക്സ്, ഗൈനക്കോളജി,പീഡിയാട്രിക്സ്, ഒാർത്തോ,റേഡിയോളജി, ജനറൽ പ്രാക്ടീസ്, ദന്തവിഭാഗം തുടങ്ങിയവ ഡിപ്പാർട്ടുമെൻറുകളിൽ മികച്ച ചികിത്സ ലഭിക്കും. ബൈ ഡയറക്ഷണൽ ഇൻർഫെയിസ് ലബോറട്ടറി, എക്സ്റെ, അൾട്രസൗണ്ട് സ്കാൻ, ഫാർമസി എന്നിവയും ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ഗ്രൂപ്പ് ഡയറക്ടർമാരായ പി.എ. മുഹമ്മദ്, വി.ടി. വിനോദൻ, അബ്ദുൽ ലത്തീഫ്, ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ഡോ.ശരത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.