അൽഹിലാൽ ഹെൽത്ത് കെയർ മനാമ സെൻട്രൽ ബ്രാഞ്ച് നേപ്പാൾ പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: അൽഹിലാൽ ഹെൽത്ത് കെയർ മനാമ സെൻട്രൻ ബ്രാഞ്ച് നേപ്പാൾ എംബസി, ബഹ്റൈൻ നേപ്പാൾ ക്ലബ് എന്നിവരുടെ സഹകരണത്തോടെ നേപ്പാളി പ്രവാസികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ സെട്രലിൽ നടന്ന ക്യാമ്പ് നേപ്പാൾ അംബാസഡർ തീർഥരാജ് വാഗ്ലെ ഉദ്ഘാടനം ചെയ്തു. നേപ്പാൾ ക്ലബ് പ്രസിഡന്റ് ദീപക് ഗുരുംഗ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ, മാർക്കറ്റിങ് ഹെഡ് ഉണ്ണി, മനാമ സെൻട്രൽ ബ്രാഞ്ച് ഹെഡ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നേപ്പാളി സമൂഹത്തിൽ മെച്ചപ്പെട്ട ആരോഗ്യ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എസ്.പി.ജി.ടി (ലിവർ), ക്രിയാറ്റിൻ (കിഡ്നി), യൂറിക് ആസിഡ്, സൗജന്യ ഡോക്ടർ പരിശോധന എന്നിവ ക്യാമ്പിലുണ്ടായിരുന്നു. 350ലധികം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും അൽ ഹിലാലിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ നേപ്പാളി സമൂഹത്തിന്റെ ക്ഷേമത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് നേപ്പാൾ എംബസിയും അൽ ഹിലാലും നേപ്പാളി ക്ലബ് ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ തെളിവാണ് ഈ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.