മനാമ: അല്‍ബ, നുവൈദറാത്ത് മേല്‍പാല നിര്‍മാണ പുരോഗതി പൊതുമരാമത്ത്-മുനിസിപ്പൽ^-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് സന്ദര്‍ശിച്ചു. അല്‍ബയിലെ മേല്‍പാലത്തിെൻറ താഴ് ഭാഗം ഉദ്ഘാടനം ചെയ്യാന്‍ തയാറായതായി മന്ത്രി വിലയിരുത്തി. അല്‍ ഇസ്തിഖ്ലാല് ഹൈവേ, കിങ് ഹമദ് ഹൈവേ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഇതുവഴി സാധിക്കും. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചായിരിക്കും ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ റോഡ് വികസന ചരിത്രത്തിലെ മുഖ്യമായ രണ്ട് പദ്ധതികളാണിത്.
വ്യാവസായം, പാര്‍പ്പിടം, വാണിജ്യം എന്നിവ ശക്തമായ ഈ മേഖലയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സാധ്യമാവും. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതികളെക്കുറിച്ച് അദ്ദേഹം ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം കേള്‍ക്കുകയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പദ്ധതി 85 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. നുവൈദറാത്ത് മേല്‍പാലത്തിലെ മുകള്‍ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തതോട് കൂടി തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയോടൊപ്പം പൊതുമരാമത്ത് കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ ഖയ്യാത്ത്, റോഡ്സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഹുദ ഫഖ്റു, റോഡ്സ് അറ്റക്കുറ്റ വിഭാഗം ഡയറക്ടര്‍ ബദ്ര്‍ അല്‍ അലവി എന്നിവരും അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.