മെംബേഴ്സ് മീറ്റിൽ പങ്കെടുത്തവർ

അൽ മന്നാഇ സെന്റർ മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മനാമ : അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ തങ്ങളുടെ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച മെംബേർസ് മീറ്റ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് വേറിട്ട് നിന്നു. ആക്ടിങ് പ്രസിഡന്‍റ് ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പരിപാടിയിൽ വസീം അഹ്മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ സംസാരിച്ചു.

സെന്റർ നടത്തിവരുന്ന ഓൺ ലൈൻ, ഓഫ് ലൈൻ ദൈനംദിന ക്ലാസുകളിലും വീക്കിലി ക്ലാസുകളിലും മറ്റും അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പ്രബോധകർ സദസ്സിനെ ഉൽബോധിപ്പിച്ചു. അറിവ് നേടൽ ഓരോരുത്തരും ജീവിതാവസാനം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന പൂർവികരായ സലഫുകളുടെ മാതൃക നാം ഓരോരുത്തരും പിന്തുടരേണമെന്നും അവർ സദസ്സിനെ ഓർമ്മിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

Tags:    
News Summary - Al Mannai Center organized a members' meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.