അൽഫുർഖാൻ സെൻ്റർ രക്തദാന ക്യാമ്പ് ചൊവ്വാഴ്ച

മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16 ചൊവ്വാഴ്ച) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടക്കുക. എല്ലാ വർഷവും ജനുവരി ഒന്നിനും മുഹറം ഒന്നിനും അൽഫുർഖാൻ സെൻ്റർ പതിവായി രക്തദാന ക്യാമ്പുകൾ വിജയകരമായി നടത്തിവരാറുണ്ട്. ഈ വർഷത്തെ ക്യാമ്പിൽ അൽഫുർഖാൻ പ്രവർത്തകർ, കുടുംബങ്ങൾ, മദ്രസ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കാളികളാകും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കൺവീനർ അബ്ദുസ്സലാം ബേപ്പൂരിൻ്റെ നേതൃത്വത്തിൽ വിപുലമായ ഒരു സ്വാഗതസംഘം രൂപികരിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കും ആവശ്യമായവർക്കും വാഹന സൗകര്യം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിന് തയ്യാറുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: 3922 3848, 3310 2646, 3954 5672.

Tags:    
News Summary - Al Furqan Center Blood Donation Camp on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.