മനാമ: ബഹ്റൈൻ കെ.എം.സി.സി അൽ അമാന കാമ്പയിെൻറ കോഴിക്കോട് ജില്ലതല ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് മൊയ്തീൻ പേരാമ്പ്രയിൽനിന്ന് രേഖകൾ സ്വീകരിച്ച് കെ.എം.സി.സി സെക്രട്ടറി ഒ.കെ. കാസിം നിർവഹിച്ചു. കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് അഷ്റഫ് അഴിയൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വൈസ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സെക്രട്ടറി എ.പി. ഫൈസൽ, അമാന കൺവീനർ മാസിൽ പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ, ജില്ല സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സന്നിഹിതരായിരുന്നു. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും വൈസ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.