ലൈസൻസില്ലാത്ത സ്‌കൂൾ നടത്തിയയാൾ അജ്മാൻ പൊലീസ് പിടിയിൽ

അജ്മാന്‍: ലൈസൻസില്ലാത്ത സ്‌കൂൾ നടത്തിയ വ്യക്തിയെ അജ്മാന്‍ പൊലീസ് അറസ്റ്റ്ചെയ്തു. അനധികൃതമായി നടത്തിയ സ്ഥാപനം ഫീസിനത്തില്‍ വന്‍തുക രക്ഷിതാക്കളില്‍നിന്ന് ഈടാക്കിയതായി പൊലീസ് കണ്ടെത്തി. അനധികൃത സ്കൂള്‍ നടത്തിയ കുറ്റത്തിന് 40കാരനായ അറബ് പൗരനാണ് പൊലീസ്​ പിടിയിലായത്. ഈ വിഷയത്തില്‍ നിരവധിപേരില്‍നിന്ന് പരാതി ലഭിച്ചതായി അജ്മാനിലെ അൽജാർഫ് കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ മേധാവി മേജർ മുഹമ്മദ് അൽ ഷാലി പറഞ്ഞു.

അധ്യയനവർഷം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ സ്കൂൾ അടച്ച് ഉത്തരവാദിത്തപ്പെട്ട ഡയറക്ടറും അതിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും അപ്രത്യക്ഷരാവുകയായിരുന്നു. സ്കൂള്‍ നടത്താന്‍ ആവശ്യമായ അംഗീകാരം ഇല്ലാത്തത് മറച്ചുവെച്ച് രക്ഷിതാക്കളില്‍നിന്ന് ഇദ്ദേഹം ട്യൂഷന്‍ ഫീസ്‌ വാങ്ങിക്കുകയായിരുന്നു.

വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഔദ്യോഗികമായി സ്കൂൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലും വിദ്യാർഥികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. രക്ഷിതാക്കളില്‍നിന്ന് പരമാവധി തുക കൈപ്പറ്റാന്‍ ആകർഷകമായ ഓഫറുകളും ഇദ്ദേഹം നല്‍കി. പണം നല്‍കിയവര്‍ക്ക് രസീതുകളും നല്‍കിയിരുന്നു. സ്കൂള്‍ തുറക്കാത്ത അവസ്ഥ വന്നപ്പോള്‍ രക്ഷിതാക്കള്‍ കൂട്ടത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

1500ലധികം വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പണം പിരിച്ചതായി പൊലീസ് ചോദ്യംചെയ്യലില്‍ ഇയാൾ സമ്മതിച്ചു. കുട്ടികളുടെ സ്‌കൂളുകൾ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായി അന്വേഷിക്കാനും സ്‌കൂൾ ലൈസൻസുകളും അവയുടെ സാധുതയും ഉറപ്പാക്കാനും മേജർ മുഹമ്മദ് ഖൽഫാൻ അൽ ഷാലി രക്ഷിതാക്കളോട് നിര്‍ദേശിച്ചു.

Tags:    
News Summary - Ajman police arrested the person who ran an unlicensed school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.