വിമാനത്താവളം  വഴിയുള്ള  ചരക്കുനീക്കത്തില്‍  ഒമ്പത് ശതമാനം വര്‍ധന

മനാമ: ബഹ്‌റൈന്‍ അന്താരാഷ്​ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തില്‍ ഒമ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ബിന്‍ ഫലാഹ് അറിയിച്ചു. 2017​​​െൻറ ആദ്യ പാദത്തിലെ ചരക്ക് നീക്കത്തിലാണ്​ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യ​ു​േമ്പാൾ വളര്‍ച്ച രേഖപ്പെടുത്തിയത്. മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായി ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നുവെന്നതാണ് ഈ കണക്ക്​ സൂചിപ്പിക്കുത്. വിമാനത്താവള വികസനത്തോടെ ചരക്കുനീക്കം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.മുൻവർഷങ്ങളിൽ എയര്‍ കാര്‍ഗോ രംഗത്ത് നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 

വിമാനത്താവളത്തിൽ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ സ്ഥലം ഏര്‍പ്പെടുത്താന്‍ സാധിച്ചത് നേട്ടമാണ്. എയര്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന കമ്പനികളുടെ പ്രവര്‍ത്തനം ശക്തിപ്പെടാന്‍ ഇത്​ കാരണമായിട്ടുണ്ട്. നിലവിലുള്ള കാര്‍ഗോ ഏരിയ കാര്യക്ഷമമായി മാര്‍ക്കറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.