ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടിയിൽനിന്ന്

തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ബി.എം.ബി.എഫ്

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനവും ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് വിതരണ ദിനങ്ങളും ഒത്തുവന്ന വേളയിൽ, തൊഴിലാളികൾക്ക് ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നിർവഹിച്ചു. കഴിഞ്ഞ 12 വർഷമായി നടന്നുവരുന്ന ഈ ജീവകാരുണ്യ പദ്ധതിക്ക് ബഹ്‌റൈൻ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം, സ്വദേശികളും വിദേശികളുമായ പ്രമുഖർ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബുകൾ എന്നിവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമൂഹത്തിൽ ഏറെ ജനകീയ അംഗീകാരം നേടിയെടുത്ത പ്രവർത്തനങ്ങളിലൂടെ ബി.എം.ബി.എഫ് മാതൃകയാവുകയാണ്. ഈ വർഷത്തെ ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് ക്യാമ്പെയ്ൻ സെപ്റ്റംബറിലാണ് സമാപിക്കുന്നത്.

Tags:    
News Summary - BMBF distributed food to workers"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.