ബഹ്റൈന്‍ വിമാനത്താവള കമ്പനി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും

മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമാന മേഖലയിലുള്ള സ്ഥാപനങ്ങ ളുമായി സഹകരിക്കുമെന്ന് കമ്പനി മേധാവികള്‍ അറിയിച്ചു. ഇതി​​െൻറ അടിസ്ഥാനത്തില്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയുമായി കൂടിക്കാഴ്​ച നടത്തുകയും ജീവനക്കാര്‍ക്ക് പരിശീലനമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ചര്‍ച്ച നടത്തുകയും ചെയ്തു.

മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ പരിശീലനം വിമാന വ്യവസായ മേഖലയില്‍ കഴിവുള്ള ഭാവി തലമുറയെ വളര്‍ത്തിയെടുക്കാനും സാധ്യമാകും. ചൈനയിലെ ഹോങ്കോങില്‍ നടന്ന അന്താരാഷ്​ട്ര എയര്‍പോര്‍ട്ട് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുകയും സഹകരണക്കരാര്‍ രൂപപ്പെടുത്തുകയും ചെയ്തു. ഇതി​​െൻറ അടിസ്ഥാനത്തില്‍ മൂന്ന് വിധത്തിലുള്ള പരിശീലനം ലഭ്യമാകുമെന്നും കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - airport-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.