അദീബ്​ അഹ്​മദിന്​ ഹുറുൺ  ഹോസ്​പിറ്റാലിറ്റി അച്ചീവ്​മെൻറ്​ അവാർഡ്​

മനാമ: ട്വൻറി ഫോർട്ടീൻ ഹോൾഡിങ്​സ്​ എം.ഡി അദീബ്​ അഹ്​മദിന്​ ഹുറൂൺ ഇൻഡസ്​ട്രി അച്ചീവ്​മ​​െൻറ്​ പുരസ്​കാരം. ഹോസ്​പിറ്റാലിറ്റി^റിയൽ എസ്​റ്റേറ്റ്​ വ്യവസായ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണിത്​. മുംബൈയിൽ നടന്ന   ഹുറുൺ റിയൽ എസ്​റ്റേറ്റ്​ ലീഡർഷിപ്പ്​ സമ്മിറ്റിലാണ്​ പുരസ്​കാര വിതരണം നടത്തിയത്​. 

ലുലു ഗ്രൂപ്പി​​​െൻറ ഹോസ്​പിറ്റാലിറ്റി വിഭാഗമായി 2014ൽ സ്​ഥാപിതമായ ട്വൻറി ഫോർട്ടീൻ ഹോൾഡിങ്​സ്​ 12കോടി യു.എസ് ഡോളറിന്​ സ്​കോട്ട്​ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയം വാൽഡോഫ് അസ്​റ്റോറിയ - ദി കാലിഡോണിയൻ സ്വന്തമാക്കിയതിന്​ തൊട്ടു പിന്നാലെയാണ്​ ഇൗ പുരസ്​കാരമെത്തുന്നത്​. യു.കെ, ഗൾഫ്​, ഇന്ത്യ എന്നിവിടങ്ങലെ ഹോട്ടൽ സമുച്ചയങ്ങൾ വഴി 65​േകാടി യു.എസ് ഡോളറി​​​െൻറ ആസ്​ഥിയാണ്​ ട്വൻറി ഫോർട്ടീൻ ഹോൾഡിങ്​സിനുള്ളത്​. കൊച്ചിയിലും ബംഗളുരുവിലുമായി പുതിയ നിക്ഷേപങ്ങൾ നടത്തിയിട്ടുമുണ്ട്​. അഭിഷേക്​ ലോധ (ലോധ ഡവ​ലപ്പേഴ്​സ്), നിരഞ്​ജൻ ഹിരനന്ദാനി (ഹിരനന്ദാനി ഡവലപ്പേഴ്​സ്​ ) ആനന്ദ്​ പിരമൽ (പിരമൽ റിയാലിറ്റി) എന്നിവരാണ്​ മറ്റു പുരസ്​കാര ജേതാക്കൾ.  

Tags:    
News Summary - adeeb ahammed-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.