സമസ്ത പ്രാർഥന ദിനം സംഘടിപ്പിച്ചു
മനാമ: സമസ്ത കേരള ഇസ്‌ലാം വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകളിൽ റബിഉൽ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാർത്ഥന ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മർക്കസിൽ 2026 സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പ്രാർത്ഥന ദിനം സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് അധ്യക്ഷതയിൽ ചേർന്ന സംഗമം സലാം ഫൈസി ഉദ്ഘാടനം ചെയ്തു.
മർക്കസ് അധ്യാപകൻ ഖാദർ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മർക്കസ് വിദ്യാർത്ഥി അബ്ദുല്ല ജാഫർ ഗാനമാലപിക്കുകയും, കാസിം നജൂമി, സഈദ് മൗലവി തുടങ്ങിയവർ ആശംസികളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. മർകസ് അധ്യാപകരായ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, സമസ്ത ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അംഗങ്ങളായ ശൈഖ് റസാഖ്, ശഹീർ കാട്ടാമ്പള്ളി, മുഹമ്മദ് സ്വാലിഹ് തുടങ്ങിയവർ പങ്കെടുത്തു. മർകസ് പൂർവ വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപന രംഗത്ത് സേവനം ചെയ്യുന്ന സർഫറാസ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.