നാളത്തെ നല്ല ലോകം നമ്മുടെ ഉത്തരവാദിത്വം- എ.കെ.സി.സി

മനാമ: ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ആവശ്യകത ഓർമ്മപ്പെടുത്തി ബഹ്റൈൻ എ.കെ.സി. സി. ഗ്രീൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. എ.കെ.സി.സി. പ്രസിഡന്‍റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു. ഭൂമിയെ പച്ചപ്പോടെയും, ജീവനോടെയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. ജോജി കുര്യൻ, ജിബി അലക്സ്, റോബിൻ.കെ. സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, എസ്. ബൈജു, പോൾ ഉറുവത്ത്, ബൈജു തോമസ്, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സ്വാഗതവും, ഡേവിസ് തൊമ്മാന നന്ദിയും പറഞ്ഞു. 

Tags:    
News Summary - A better world for tomorrow is our responsibility - AKCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 05:46 GMT