മനാമ: ബഹ്റൈനിലെ പ്രവാസികളായ നിർമാണ മേഖലയിലെ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാൻ, അവരിലൊരാളായി ചമഞ്ഞ ഉമർ ഫാറൂഖ് എന്ന 22കാരെൻറ യൂട്യൂബ് പോസ്റ്റ് വൻ ഹിറ്റ്. മാർച്ച് ആദ്യമാണ് ബഹ്റൈനിയായ ഉമർ ഫാറൂഖ് നിർമാണ രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സ്വന്തം അനുഭവത്തിലൂെട കണ്ടെത്താൻ ശ്രമിച്ചത്. ചൂടും കാറ്റും തണുപ്പും അവഗണിച്ച് അധ്വാനിക്കുന്നവർ സാഹചര്യങ്ങൾ കൊണ്ട് മാത്രം ഇൗ മേഖലയിലെത്തിയവരാണെന്ന് ഉമർ പറയുന്നു. തൊഴിലാളികളുടെ ജോലി സമയവും വസ്ത്രവും മറ്റും സൂക്ഷ്മയായി വിലയിരുത്തിയ ശേഷമാണ് അവരുടെ അടുത്തേക്ക് ചെന്നത്. ഇതിനായി അവർ ഉപയോഗിക്കുന്ന ഷൂ മുതൽ ടിഫിൻ ബോക്സ് വരെ വാങ്ങി. പിറ്റേന്ന് പുലർച്ചെ നാലുമണിക്ക് തന്നെ ബസ് കയറി നിർമാണം നടക്കുന്ന സ്ഥലത്തെത്തി.
ഒരു ഘട്ടത്തിൽ താൻ യഥാർഥ തൊഴിലാളിയല്ലെന്ന കാര്യം പിടിക്കപ്പെടുമെന്ന് വരെ തോന്നിയിരുന്നു. എന്നാൽ, അപ്പോൾ, താൻ ബഹ്റൈനിൽ കഷ്ടപ്പാടുകളുമായി കഴിയുന്ന ജോർഡൻ പൗരനാണെന്ന് പറഞ്ഞു.
ഇതോടെ തൊഴിലാളികൾ കൂടുതൽ അനുകമ്പയോടെയാണ് പെരുമാറിയത്. താൻ വർക്സൈറ്റിൽ ജോലി ചെയ്ത് തളർന്ന് പോയെന്ന് ഉമർ പറയുന്നു. യൂട്യൂബിൽ ഉമറിെൻറ വീഡിയോക്ക് 30,000 ലൈക്കുകൾ കിട്ടിയിട്ടുണ്ട്.
സമാന സ്വഭാവമുള്ള കൂടുതൽ വീഡിയോകൾ നിർമിക്കാൻ പദ്ധതിയുള്ളതായി മാസ് കമ്മ്യൂണിക്കേഷൻ ബിരുദധാരികൂടിയായ ഉമർ പറയുന്നു. വിവിധ വിഷയങ്ങളിൽ ‘ഉമർ ട്രൈസ്’ എന്ന പരമ്പരയായാണ് യുവാവ് യുട്യൂബിൽ തെൻറ പരീക്ഷണങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.