മനാമ: മാസങ്ങൾ നീണ്ട പീഡനകാലത്തിനൊടുവിൽ ഇറാനിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരാകുന്നു.
ബഹ്റൈനിൽ നിന്ന് പോയ 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളും അടങ്ങുന്ന സംഘമാണ് ഇറാൻ കസ്റ്റഡിയിൽ മോശം സാഹചര്യത്തിൽ കഴിയുന്നത്. ഇവർക്കെതിരായ കേസ് ഇറാനിയൻ കോടതി ഒഴിവാക്കിയതോടെ അഞ്ചുദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനാകും. തൊഴിലാളികൾക്കെതിരെ മറ്റു കുറ്റങ്ങളില്ലെങ്കിൽ അവർക്ക് മടങ്ങാം എന്നാണ് കോടതി ഉത്തവിലുള്ളത്്.
ഇറാെൻറ അധീനതയിലുള്ള കടലിലേക്ക് അറിയാതെ പ്രവേശിച്ചതിെൻറ പേരിലാണ് തൊഴിലാളികളെ പിടികൂടി തടവിലിട്ടത്.
ഇറാന്‍ കടലിലേക്ക് കടന്നതിെൻറ പേരിലുള്ള പിഴ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ അടച്ചിട്ടും ഇവരുടെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20നാണ് ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 21പേരെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഇറാന് തെക്കുള്ള കിഷ് ദ്വീപിലാണ് ഇവരുടെ ബോട്ട് അടുപ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് മതിയായ ഭക്ഷണമോ മരുന്നോ വെള്ളമോ ലഭിക്കാത്ത അവസ്ഥയിൽ പ്രശ്നത്തിെൻറഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ബഹ്‌റൈനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിക്ക് ജനുവരിയില്‍ കത്തയച്ചിരുന്നു.
എന്നിട്ടും അവരുടെ മോശം അവസ്ഥക്ക് പരിഹാരമായിരുന്നില്ല. പലരും കടുത്ത രോഗങ്ങളുള്ളവരാണെങ്കിലും മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
തെഹ്‌റാനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങൾക്ക് ജനുവരി മുതൽ യാതൊരുവിവരവുമില്ലെന്നും ടോയ്ലെറ്റ് ടാപ്പിലെ വെള്ളം കുടിച്ചും തുറമുഖത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നൽകുന്ന ഭക്ഷണം കഴിച്ചുമാണ് ഇത്രയും കാലം കഴിഞ്ഞതെന്നും ഇറാനിലുള്ളവർ പ്രാദേശിക പത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.