മനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ ക്ലബിലേക്ക് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 12 അംഗ ഭരണസമിതിയിലേക്ക് മൂന്ന് പാനലുകളും സ്വതന്ത്ര സ്ഥാനാർഥിയുമടക്കം 28 പേരാണ് മത്സര രംഗത്തുള്ളത്.
ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ബഹ്റൈൻ മലയാളി കൂട്ടായ്മകളിലെ പ്രമുഖ വ്യക്തിയുമായ എബ്രഹാം ജോൺ (പ്രസിഡൻറ്)^ എം.ജെ. ജോബ് എന്നിവർ നയിക്കുന്ന ‘ദി ചലഞ്ചേഴ്‌സ്’ പാനലും, കാഷ്യസ് പെരേര (പ്രസിഡൻറ്) ^ റിക്സൺ െബല്ലോ എന്നിവർ നയിക്കുന്ന ‘ടീം റിവൈവലും’ ‘റിനൈസൻസ്’ പാനലിലെ ഏതാനും പേരും ഒരു സ്വതന്ത്ര സ്ഥാനാർഥിയുമാണ് മത്സര രംഗത്തുള്ളത്.
ടീം റിവൈവലിെൻറ പാനലില്‍ റിക്‌സണ്‍ റെബെല്ലൊ ആണ് ജന.സെക്രട്ടറി സ്ഥാനാര്‍ഥി. മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍: തങ്കച്ചന്‍ വിതയത്തില്‍ (വൈസ്.പ്രസി.), വര്‍ഗീസ് വര്‍ഗീസ് സിബി (അസി.ജന.സെക്രട്ടറി), അനില്‍കുമാര്‍ (ട്രഷ.), കെ.പി.രാജന്‍ (അസി.ട്രഷ.), ആര്‍.സ്വാമിനാഥന്‍ (എൻറര്‍ടെയ്ൻമെൻറ്), സിമിന്‍ ശശി (അസി.എൻറര്‍ടെയ്ൻമെൻറ്), ജോസഫ് ജോയ് (ഇന്‍ഡോര്‍ ഗെയിംസ്), വിശ്വാസ് സുബ്രമണ്യ (ക്രിക്കറ്റ്). ഈ പാനലിലെ ഹരി ഉണ്ണിത്താന്‍ (ബാഡ്മിൻറണ്‍), ഡോ.ജോണ്‍ ചാക്കോ (ടെന്നീസ്) എന്നിവര്‍ക്ക് എതിരില്ല.
ചലഞ്ചേഴ്‌സ് പാനല്‍: എം.ജെ.ജോബ് (ജന.സെക്രട്ടറി), ശങ്കര്‍ ഭരദ്വാജ് (വൈസ് പ്രസി.), സിന്‍േറാ ആൻറണി (അസി.ജന.സെക്ര.), ചാക്കോ ജോസഫ് (ട്രഷ.), കോശി ജോര്‍ജ് ഈപ്പന്‍ (അസി.ട്രഷ.), നന്ദകുമാര്‍ (എൻറര്‍ടെയ്ൻമെൻറ്), സെന്തില്‍ കുമാര്‍ (അസി.എൻറര്‍ടെയ്ൻമെൻറ്), ജോണ്‍ ദീപക് (ക്രിക്കറ്റ് ആൻറ് ഹോക്കി), വിജയ് നൊറോണ (ഇന്‍ഡോര്‍ ഗെയിംസ്). റിനൈസൻസ് പാനലിൽ കുര്യൻ ജേക്കബ് (വൈ. പ്രസി), അബ്ദുല്ലക്കുട്ടി (അസി. ജന.സെക്ര), ജ്യോതിഷ് കൊയിലാണ്ടി (അസി. ട്രഷറർ), ഗോപി നമ്പ്യാർ (എൻറർടൈൻമെൻറ്), ഉമ്മർ കോയിൽ (അസി. എൻറർടെയ്ൻമെൻറ്) എന്നിവരും സ്വതന്ത്ര സ്ഥാനാർഥിയായി സ്റ്റീവൻ കൊനാർഡ് ഫെർണാണ്ടസുമാണ് (അസി. ജന. സെക്ര). മത്സരിക്കുന്നത്. ആനന്ദ് ലോബോ പ്രസിഡൻറായ കമ്മിറ്റിയാണ് കഴിഞ്ഞ രണ്ടു തവണയായി ക്ലബ് ഭരിക്കുന്നത്. സ്റ്റാലിൻ ജോസഫാണ് ഇലക്ഷൻ ഒാഫിസർ. രാമനുണ്ണി, ദേശികൻ സുരേഷ് എന്നിവർ പോളിങ് ഒാഫിസർമാരാണ്. രാവിലെ പത്തുമണിക്ക് ജനറൽ ബോഡി തുടങ്ങും. പതിനൊന്ന് മണിമുതൽ പോളിങ് ആരംഭിച്ച് അഞ്ച് മണിക്ക് അവസാനിക്കും. തുടർന്ന് വോെട്ടണ്ണൽ തുടങ്ങും. രാത്രി പത്ത് മണിയോടെ ഫലപ്രഖ്യാപനം നടക്കുമെന്ന് പോളിങ് ഒാഫിസർമാർ അറിയിച്ചു. ബഹ്റൈൻ മലയാളികൾക്ക് സജീവ പങ്കാളിത്തമുള്ള കൂട്ടായ്മയാണ് ഇന്ത്യൻ ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.