മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എ.ഇ.സന്ദർശനത്തിന് തുടക്കമായി.
സന്ദർശനവേളയിൽ അദ്ദേഹം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുെട ഡെപ്യൂട്ടി സുപ്രീം കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാനുള്ള ചർച്ചകളാണ് സന്ദർശനം ലക്ഷ്യമിടുന്നത്.
ബഹ്റൈൻ കൗൺസിൽ ഫോർ യൂത്ത് ആൻറ് സ്പോർട്സ് പ്രസിഡൻറും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തെ അബൂദബി കിരീടാവകാശി, ഉപപ്രധാനമന്ത്രി ലഫ്.ജനറൽ ശൈഖ് സെയ്ഫ്ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. യു.എ.ഇയുമായി ബഹ്റൈനുള്ള സുദീർഘമായ ബന്ധത്തെ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.