മനാമ: നാലുമാസമായി ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി’ (എം.ഡബ്ള്യു.പി.എസ്.) പൊതുജനങ്ങളോട് നടത്തിയ അഭ്യര്‍ഥനക്ക് വന്‍ പ്രതികരണം. രണ്ടു ദിവസം കൊണ്ട്, 1000ത്തിലധികം പേരാണ് സൊസൈറ്റിയോട് സേവന സന്നദ്ധത അറിയിച്ചത്. ജി.പി.സക്കറിയദെസ് സിവില്‍ എഞ്ചിനിയറിങ് ആന്‍റ് കോണ്‍ട്രാക്ടേഴ്സ് (ജി.പി.സെഡ്) കമ്പനിയിലെ തൊഴിലാളികള്‍ക്കായി എം.ഡബ്ള്യു.പി.എസ് വളണ്ടിയര്‍മാര്‍ ഇന്നലെ 400 കിറ്റ് ഭക്ഷ്യസാധനങ്ങളും മറ്റും വിതരണം ചെയ്തതായി ചെയര്‍വുമണ്‍ മരിയറ്റ ഡയസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട 160ഓളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് കാണിച്ച് സായിദ് ടൗണിലെ തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം ആസ്ഥാനത്തത്തെിയിരുന്നു. വിവിധ ജോലികള്‍ പൂര്‍ത്തിയാക്കിയ വകയില്‍ പിരിഞ്ഞുകിട്ടാനുള്ള തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നേരത്തെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തൊഴിലാളികളുടെ ദുരിതം വാര്‍ത്തയായതോടെയാണ് എം.ഡബ്ള്യു.പി.എസ് അവരുടെ ഫേസ്ബുക്ക് പേജില്‍ സഹായ അഭ്യര്‍ഥന നടത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ വിളിച്ച് പണമായും വസ്തുക്കളായും സഹായമത്തെിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, വാഗ്ധാനം ചെയ്യപ്പെട്ട വസ്തുക്കള്‍ ശേഖരിക്കാനായി വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തി. ഇതില്‍ സോപ്പ് മുതല്‍ അരി വരെയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു. പിരിഞ്ഞുകിട്ടിയ പണവും ഇന്നലെ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. കൂടുതല്‍ സഹായം പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പലചരക്കുസാധനങ്ങളും മറ്റുമാണ് ഏറെയും ആവശ്യമായി വരുന്നതെന്നും മരിയറ്റ ഡയസ് പറഞ്ഞു. അരി, പരിപ്പ്,ഉപ്പ്, പഞ്ചസാര, എണ്ണ, തേയില, പാല്‍, ബിസ്കറ്റ് തുടങ്ങിയ സാധനങ്ങളടങ്ങിയ കിറ്റാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 400ഓളം പേരുള്ള ലേബര്‍ ക്യാമ്പിലാണ് ഇത് എത്തിച്ചത്. ഇവിടെ ഇപ്പോഴും ജോലിയെടുക്കുന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. എന്നാല്‍, ജോലിയുള്ളവരും ശമ്പളമില്ലാത്തതിനാല്‍ കൊടും ദുരിതത്തിലാണ്. തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാനുമുള്ള ശ്രമങ്ങള്‍ എം.ഡബ്ള്യു.പി.എസ് നടത്തുന്നുണ്ട്. സഹായമത്തെിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9452470, 39861932, 39314653 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ജനങ്ങളില്‍ നന്‍മയുടെ വെളിച്ചം അണഞ്ഞിട്ടില്ളെന്ന കാര്യമാണ് സഹായം വാഗ്ധാനം ചെയ്തത്തെിയ കോളുകള്‍ വ്യക്തമാക്കുന്നതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി ജി.പി.സെഡിനെ സഹായിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ലേബര്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തൊഴിലാളി പ്രതിനിധികളും മാനേജ്മെന്‍റും അഭിഭാഷകനും ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തു. വേതനം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി കമ്പനി അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുമാസമായി തങ്ങള്‍ പട്ടിണിയിലാണെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
ബഹ്റൈനിലെ മുന്‍നിര നിര്‍മാണ കമ്പനിയാണ് ജി.പി.സെഡ്. നിലവില്‍ ആറ് പ്രധാന നിര്‍മാണങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.
ബഹ്റൈന്‍ വിമാനത്താവള വികസനവും പുതിയ ഓങ്കോളജി ആശുപത്രിയും ഇതില്‍ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.