മനാമ: ‘ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷൻ’ വാര്‍ഷിക പതിപ്പ് ^ ‘അകം പുറം’ പ്രകാശനം ചെയ്തു. ‘അസഹിഷ് ണുതയുടെ കാലത്തെ സ്നേഹവര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തിലുള്ള വാർഷികപ്പതിപ്പിൽ പ്രമുഖരായ എഴുത്തുകാരുടെ ലേഖനങ്ങളും സാഹിത്യ സൃഷ്ടികളുമാണ് ഉൾപ്പെടുത്തിയത്. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍. കെ വീരമണിയും ചേര്‍ന്ന് പ്രകാശനം നിർവഹിച്ചു. സാഹിത്യകാരി ഷബ് നി വസുദേവ്, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങി. ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രസിഡൻറ് എസ്.വി ജലീല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ ഫ്രൻറ്സ് പ്രസിഡൻറ് ജമാൽ നദ്വി അധ്യക്ഷത വഹിച്ചു. എഡിറ്റർ സഈദ് റമദാൻ നദ്വി മാഗസിന്‍ സമര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി വി.പി ഷൗക്കത്തലി സ്വാഗതവും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം അബ്ദുൽ ഗഫൂര്‍ മൂക്കുതല നന്ദിയും പ്രകാശിപ്പിച്ചു. അഡ്വ. മാധവന്‍ കല്ലത്ത്, റഫീക്ക് അബ്ദുല്ല, കെ. ജനാര്‍ദനന്‍, ഷംസ് കൊച്ചിൻ , നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനം തിട്ട, ബഷീര്‍ അമ്പലായി, ജോസ് ആൻറണി പി. കുറുമ്പത്തുരുത്ത്, സലാം മമ്പാട്ടുമൂല, സല്‍മാൻ, എ.സി.എ ബക്കർ, ഈപ്പൻ ജോര്‍ജ്, ചെമ്പന്‍ ജലാൽ എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.