അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരം 

മനാമ: കൈരളി എക്സലന്‍സ് അവാര്‍ഡ് നേടിയവര്‍ക്ക് ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം സ്വീകരണം നല്‍കി.  സുബൈര്‍കണ്ണൂര്‍, അശ്റഫ്, മിഹ്റാസ്, മുഹമ്മദ് സവാദ്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കാണ് കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്‍റില്‍ നടന്ന പരിപാടിയില്‍ സ്വീകരണം നല്‍കിയത്. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വേണുഗോപാല്‍, അശറഫ് മായഞ്ചേരി, നജീബ് കടലായി, ജിത്തു, മൊയ്തീന്‍ ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
പുരസ്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. വ്യാപാരരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നാസര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റാഷിദ് കണ്ണങ്കോട്ട്  നന്ദിയും പറഞ്ഞു. മൂസ ഹാജി, അന്‍വര്‍,അസ്മര്‍, സനു, റഷീദ്, മുനീസ്, കാസിം, ഷഫീക്ക്, സത്യന്‍ പേരാമ്പ്ര  എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.