മനാമ: കുട്ടിയെ പ്രസവിച്ച ഉടന്‍ വീട്ടുജോലിക്കാരി ടെറസില്‍ നിന്ന് തൊട്ടപ്പുറത്തെ വീടിന്‍െറ പുല്‍ത്തകിടിയിലേക്ക് എറിഞ്ഞു. കുട്ടിയെ ഗുരുതര പരിക്കുകളോടെ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കരാനയിലാണ് വീട്ടുജോലിക്കാരി കുഞ്ഞിനെ താഴേക്കെറിഞ്ഞത്. കുട്ടി പത്ത് മീറ്റര്‍ താഴേക്ക് വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തണുപ്പില്‍ ഒരുമണിക്കൂര്‍ കിടന്ന കുട്ടിയുടെ കരച്ചില്‍ കേട്ടത്തെിയ ബഹ്റൈനി സ്പോണ്‍സറാണ് രക്ഷകനായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 29വയസുള്ള ആഫ്രിക്കന്‍ യുവതിയെയും ഇവരെ പ്രസവത്തില്‍ സഹായിച്ച മറ്റൊരു വീട്ടുജോലിക്കാരിയെയും അറസ്റ്റുചെയ്തു. ഇരുവരെയും ഏഴുദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അവിഹിതഗര്‍ഭം ധരിച്ച കുഞ്ഞിനെയാണ് യുവതി വലിച്ചെറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുദയ്യ പൊലീസ് സ്റ്റേഷനില്‍ നിന്ന് പബ്ളിക് പ്രൊസിക്യൂഷന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ഫാമിലി ആന്‍റ് ചൈല്‍ഡ് പ്രൊസിക്യൂട്ടര്‍ മൂസ അല്‍ നാഇര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടങ്ങുകയും പ്രൊസിക്യൂട്ടര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.