മനാമ: ഫാഷിസത്തെ തോല്‍പിക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ കടമയാണെന്നും മാനവിക പക്ഷത്ത് നിന്ന് അതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടുണ്ടെന്നും എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീം പാപ്പിനിശ്ശേരി പറഞ്ഞു.
ഹൃസ്വ സന്ദര്‍ശനത്തിന് ബഹ്റൈനിലത്തെിയ അദ്ദേഹം ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ല. ഒഴിഞ്ഞുനില്‍ക്കുന്നവരെയും തേടിവരുന്നതാണ് രാഷ്ട്രീയം. ജനാധിപത്യം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന ഇക്കാലത്ത് അധികാരി വര്‍ഗത്തിന് ഇഷ്ടമല്ലാത്തതും എന്നാല്‍ ജനങ്ങള്‍ക്ക് ഹിതകരവുമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്.
ഫാഷിസത്തെയും വര്‍ഗീയതതെയും പ്രതിരോധിക്കുന്നവരെന്ന് പറയുന്നവര്‍ പോലും സംസാരിക്കേണ്ട സമയത്ത് മൗനം പാലിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ആള്‍ക്കൂട്ട ജനാധിപത്യത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ഒച്ചവെക്കുന്നവര്‍ അടിച്ചമര്‍ത്തപ്പെടാന്‍ സാധ്യത ഏറെയാണ്.
എന്നാല്‍ പോലും ജനകീയ ചേരിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍ സ്വാഗതവും യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ടി.കെ ഫാജിസ് സമാപനവും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.