മനാമ: ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് വൈകീട്ട് അഞ്ചര മണിക്ക് മുഖ്യമന്ത്രി തിരിതെളിയിക്കുക. ബഹ്റൈന്‍ കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും മറ്റുചില മന്ത്രിമാരും ഉദ്ഘാടനവേളയില്‍ പങ്കെടുത്തേക്കും.ഇതില്‍ സ്ഥിരീകരണമായിട്ടില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിന്‍െറ സംസ്കാരിക മഹിമ വിളിച്ചോതുന്ന കലാവിരുന്ന് നടക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മേല്‍നോട്ടത്തിലാണ് ഈ പരിപാടികള്‍ നടക്കുന്നത്.
ഇതിനായി നാട്ടില്‍ നിന്നത്തെുന്ന 35 അംഗ കലാസംഘത്തിന് ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നേതൃത്വം നല്‍കും. വിവിധ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ചുള്ള പരിപാടിയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.