മനാമ: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ‘യൂത്ത് ഇന്ത്യ’യുടെ നേതൃത്വത്തിൽ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. ഇത്തവണ അസ്കറിലെ ലേബര്‍ ക്യാമ്പിലാണ് പരിപാടി നടത്തുന്നത്.
സയാനി മോേട്ടാഴ്സ് ആണ് സ്പോൺസർ.അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസുകളും നടത്തുന്നത്. തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള കൊളാഷ്, വീഡിയോ പ്രദര്‍ശനവും നടക്കും.
ആരോഗ്യ ക്ലാസുകള്‍ക്ക് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡൻറുമായ ഡോ. ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍ക്കും.
ഇതോടനുബന്ധിച്ച്, ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മൂന്ന് തൊഴിലാളികളെ ആദരിക്കുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്യും. വടംവലി മത്സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോളിംഗ് എന്നിങ്ങനെയുള്ള മത്സരങ്ങളും ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ പെങ്കടുപ്പിച്ചുള്ള കലാപരിപാടികളും നടക്കും.
അസ്കറിലെ ലേബര്‍ ക്യാമ്പില്‍ ഉച്ച രണ്ടുമണി മുതല്‍ രാത്രി എട്ടു മണി വരെ നടക്കുന്ന പരിപാടിയില്‍ 1000ത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 35598694, 35538451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.