മനാമ: ‘സഹജ യോഗ ബഹ്റൈെൻറ’ നേതൃത്വത്തിലുള്ള സംഗീത-ധ്യാന പരിപാടി മേയ് ഒന്നിന് ജുഫൈറിലെ സൊസൈറ്റി ഒാഫ് എഞ്ചിനിയേഴ്സ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി ആനന്ദ് പ്രകാശ് എന്നിവർ മുഖ്യാതിഥികളായി പെങ്കടുക്കും. സംഗീതവും ധ്യാനവും തമ്മിലുള്ള ബന്ധം അനുഭവഭേദ്യമാക്കുന്ന തലത്തിലാണ് പരിപാടി രൂപകൽപന ചെയ്തതെന്ന് സംഘാടകർ പറഞ്ഞു.90കൾ മുതൽ ‘സഹജയോഗ’ പ്രവർത്തനങ്ങൾ ബഹ്റൈനിൽ സജീവമാണ്.എല്ലാ ആഴ്ചകളിലും ധ്യാനപരിപാടികൾ നടക്കാറുണ്ട്.
നാളെ വൈകീട്ട് നടക്കുന്ന പരിപാടിയിൽ, സംഗീത രാംപ്രസാദ് കർണാടിക് സംഗീതവും ഭജനും അവതരിപ്പിക്കും. ഹിന്ദുസ്ഥാനി, സൂഫി,തുംരി അവതരണങ്ങൾ മഹുയ മുഖർജിയുടെ നേതൃത്വത്തിലും നടക്കും. മൃദംഗത്തിൽ സജിത്ത് ശങ്കരനും തബലയിൽ സജി താരകവും കീബോർഡിൽ വിഗ്നേശ്വരനും അകമ്പടി സേവിക്കും. പരിപാടി സൗജന്യമായാണ് നടക്കുന്നത്.വിവരങ്ങൾക്ക് 39293955, 39829627എന്നീ നമ്പറുകളിൽ വിളിക്കാം. വാർത്താസമ്മേളനത്തിൽ സംഗീത രാംപ്രസാദ്, അമർ മഹേശ്വരി, സുരേഷ് ചന്ദ്രൻ, ബിജി മനോജ്, എൻ.കെ.ജയൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.