??????????????? ?????? ??????????? ?????? ?????? ????? ????????? ????????? ???????????? ??????????? ??????

പ്രവാസലോകത്തെങ്ങും ഓണാഘോഷം

മനാമ: ഈദ് അവധിവേളയിലത്തെിയ തിരുവോണദിനം പ്രവാസി മലയാളികള്‍ക്ക് അനുഗ്രഹമായി. വീടുകളിലും സംഘടനകളുടെ പരിപാടികളിലുമായി മലയാളികള്‍ ഒത്തുകൂടി ഓണം ആഘോഷിച്ചു. പ്രധാന റസ്റ്റോറന്‍റുകളില്‍ ഓണസദ്യ ഒരുക്കിയിരുന്നു. ഇതിനുള്ള ബുക്കിങും നേരത്തെ തുടങ്ങി.
കേരളീയ സമാജത്തില്‍ തിരുവാതിരക്കളിയും പന്തളം ബാലനും രാധിക നാരായണനും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം-ചതയ ദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഘോഷയാത്രയും കലാപരിപാടികളും നടന്നു. ഇന്ന് ഓണസദ്യ നടക്കും.
സീറോ മലബാര്‍ സൊസൈറ്റി (സിംസ്)യുടെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ ഇന്ന് ഇന്ത്യന്‍ ക്ളബില്‍ നടക്കും. ഉച്ചക്ക് നടക്കുന്ന സദ്യയും വൈകുന്നേരത്തെ ഗാനമേളയുമാണ് പ്രധാന പരിപാടികള്‍. പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റും സാന്ദ്ര ഡിക്സണും നേതൃത്വം നല്‍കും.
ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ദിവസം കാനുഗാര്‍ഡന്‍ ആസ്ഥാനത്ത് നടന്നു. ഇന്ന് ഉച്ചക്ക് ഗുരുദേവയുടെ ഓണസദ്യ നടക്കും.
 ‘പ്രതീക്ഷ’ ബഹ്റൈന്‍െറ നേതൃത്വത്തിലുള്ള ഓണം-ഈദ് ആഘോഷം ടൂബ്ളി ലേബര്‍ ക്യാമ്പില്‍ നടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സുരേഷ് മണ്ടോടി ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികള്‍ക്ക് ചന്ദ്രന്‍ തിക്കോടി, ഷബീര്‍ മാഹി, അസ്കര്‍ പൂഴിത്തല,വിനു ക്രിസ്റ്റി, റാംഷാദ്, മുജീബ് റഹ്മാന്‍, രാജന്‍, പ്രകാശ് തുടങ്ങിയവര്‍ നേതൃതം നല്‍കി.  മനാമയിലെ ലേബര്‍ അക്കമഡേഷനില്‍ സാമൂഹിക പ്രവര്‍ത്തകന്‍ രാമത്ത് ഹരിദാസ്, പി.വിനയന്‍, കോശി യോഹന്നാന്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ ഓണസദ്യയൊരുക്കി. 100ല്‍പരം പേര്‍ പങ്കെടുത്തു. ബഹ്റൈനിലെ ചില പ്രമുഖ ബിസിനസുകാരുടെ സഹായത്തോടെയാണ് സദ്യയൊരുക്കിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.