?????? ??????????? ????????? ?????????????????????????? ?????????? ?????????? ????????????????????????

വാദ്യകലയില്‍ 14 പേര്‍ അരങ്ങേറ്റം കുറിക്കുന്നു

മനാമ: ബഹ്റൈനിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘത്തിന്‍െറ കീഴില്‍ മേളകല അഭ്യസിക്കുന്ന 14 പേര്‍ അരങ്ങേറ്റം കുറിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ‘സോപാനം’ അധ്യാപകന്‍ സന്തോഷ് കൈലാസിന്‍െറ ശിക്ഷണത്തിലാണ് ഇവര്‍ പഠനം നടത്തുന്നത്. 
പ്രവാസലോകത്ത് കേരളീയ മേളകലയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജവും സോപാനം വാദ്യകലാസംഘവും ചേര്‍ന്ന് നടത്തുന്ന മേളോത്സവത്തോടനുബന്ധിച്ചാണ് ഈ കലാകാരന്മാര്‍ അരങ്ങേറ്റം നടത്തുന്നത്. 
ഈ മാസം 20, 21 തിയതികളില്‍ കേരളീയ സമാജത്തിലാണ് മേളോത്സവം. 135ഓളം പേര്‍ ഒന്നിക്കുന്ന പരിപാടിയില്‍ തൃശൂര്‍പൂരം ഇലഞ്ഞിത്തറ മേളത്തിനുള്‍പ്പെടെ നേതൃത്വം വഹിക്കുന്ന പെരുവനം കുട്ടന്‍ മാരാരുടെ സാന്നിധ്യമുണ്ടാകും.ഇന്ത്യക്ക് പുറത്ത് ഇത്രയും പേര്‍ ഒരുമിച്ച് അണിനിരക്കുന്ന കേരളീയ വാദ്യകലാവിരുന്ന് ഇത് ആദ്യമായാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സോപാനം വാദ്യകലാസംഘത്തിന്‍െറ പ്രഥമ ‘തൗര്യത്രികം’ വാദ്യകലാപുരസ്കാരം സദനം വാസുദേവന് സമര്‍പ്പിക്കും. കേളികൈ, സോപാനം, പാണ്ടിമേളം, പഞ്ചവാദ്യം, ഇരട്ടതായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയും ശതപഞ്ചാരി മേളവുമാണ് പ്രധാനപരിപാടികള്‍. 101പേരുടെ ഗുരുവന്ദ നൃത്തപൂജയും നടക്കും. 
ഭരത് ശ്രീരാധാകൃഷ്ണനാണ് ഇത് ഒരുക്കുന്നത്.20ന് വൈകീട്ട് രാജീവ് വെള്ളിക്കോത്ത് അവതരിപ്പിക്കുന്ന കഥകളി പദവും അമ്പലപ്പുഴ ശരത്തിന്‍െറയും സന്തോഷ് കൈലാസിന്‍െറയും നേതൃത്വത്തില്‍ സോപാന സംഗീതവും അരങ്ങേറും. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.